Pravasimalayaly

“നാട്ടാലേ നേട്ടമുള്ളൂ.. ” സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ ക്യാമ്പയിനിന് തുടക്കമാകുന്നു

കോഴിക്കോട്

നട്ടാലേ നേട്ടമുള്ളൂ എന്ന മുദ്രാവാക്യം ഉയർത്തി ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് വിപുലമായ കാർഷിക പ്രോത്സാഹന പരിപാടികൾ നടത്താൻ സമസ്‌ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ (എസ് കെ എസ് എസ് എഫ്) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

കൃഷി വകുപ്പുമായി സഹകരിച്ച് വിത്തുകളും ചെടികളും വിതരണം നടത്തി ശാഖാതലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഗ്രോ പാർക്കുകൾ ആരംഭിക്കും. പ്രവർത്തകരുടെ വീടുകളിൽ സ്വന്തമായി പച്ചക്കറി കൃഷി, പ്രത്യേക സമ്മാന പദ്ധതികൾ, കാർഷിക സന്ദേശ പ്രചാരണങ്ങൾ തുടങ്ങിയവയും നടക്കും. കഴിഞ്ഞ വർഷങ്ങളിലെ പരിസ്ഥിതി ദിനാചരണങ്ങളിൽ തുടക്കമിട്ട പദ്ധതികൾ മികച്ച രീതിയിൽ പരിചരിച്ച ശാഖകൾക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു

Exit mobile version