നാട്ടിലേയ്ക്ക് എത്താൻ രജിസ്റ്റർ ചെയ്തത് രണ്ടര ലക്ഷം പേർ

0
28

വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തുന്നതിന് നോർക്ക ആരംഭിച്ച രെജിസ്ട്രേഷനിൽ ഒരു ദിവസം രജിസ്റ്റർ ചെയ്തത് രണ്ടര ലക്ഷം പേർ. ഇതിൽ 35000 ലധികം പേർ രജിസ്റ്റർ ചെയ്തത് യു എ യിൽ നിന്ന് മാത്രമാണ്. പശ്ചിമ ഏഷ്യയിൽ നിന്ന് മൂന്നുലക്ഷത്തോളം ആളുകളും കുവൈറ്റിൽ നിന്ന് ഒരുലക്ഷത്തോളം ആളുകളും മടങ്ങി എത്തുവാനാണ് സാധ്യത. അതാത് രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കിയവരാണ് തിരികെ എത്തുക. ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തിൽ കഴിയണം. വീട്ടിൽ മതിയായ സൗകര്യം ഇല്ലാത്തവർ സർക്കാർ സജ്ജീകരിക്കുന്ന ഇടങ്ങളിൽ നിരീക്ഷണത്തിൽ കഴിയണം. കേരളത്തിൽ മടങ്ങിവരുന്നവര്‍ക്കായി തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ആവശ്യമായ സജ്ജീകരണം ഒരുക്കും. വിമാനത്താവളങ്ങള്‍ക്ക് സമീപത്തെ ആശുപത്രികള്‍, സ്‌കൂളുകള്‍, ആഡിറ്റോറിയങ്ങള്‍ തുടങ്ങിയവയുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി

Leave a Reply