തിരുവനന്തപുരം: പുസ്തകത്തിലൂടെ നായർ സമൂദായത്തിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച് എം.പി ശശി തരൂരിനെതിരെ കേസ്. തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ അധിക്ഷേപിച്ചു എന്നാണ് ശശി തരൂരിനെതിരയുള്ള കേസ്.
കേസിൽ ഡിസംബർ 21 ന് ഹാജരാകാൻ ശശി തരൂരിന് കോടതി നോട്ടീസ് നൽകി. സന്ധ്യ ശ്രീകുമാർ എന്ന അഭിഭാഷകയുടെ പരാതിയിലാണ് കോടതി നോട്ടീസ് നൽകിയത്. ‘ പണ്ട് ഭാര്യമാർ തങ്ങളെ സ്വീകരിക്കാൻ തയ്യാറാണോ അല്ലയോ എന്ന് നായർ സമുദായത്തിലെ പുരുഷന്മാർ മനസ്സിലാക്കിയിരുന്നത് അവളുടെ മുറിക്കുപുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോ എന്ന് നോക്കിയായിരുന്നു’ എന്ന പരാമർശം പുസ്തകത്തിൽ ഉണ്ടെന്നും ഇത് നായർ സ്ത്രീകളെ അപമാനിക്കാൻ ആണെന്നും പരാതിയിൽപറയുന്നുണ്ട്. നായർ സ്ത്രീയായ തനിക്ക് സമൂഹത്തിൽ മാനക്കേട് ഉണ്ടാക്കുന്നതാണ് ശശി തരൂരിന്റെ പുസ്തകത്തിലെ പരാമർശം എന്നു ചൂണ്ടിക്കാട്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്.