Pravasimalayaly

നാളത്തെ ദളിത് ഹര്‍ത്താല്‍, കെഎസ്ആര്‍ടിസി നാളെ സര്‍വീസ് നടത്തും

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ദലിത് ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി പങ്കെടുക്കില്ല. നാളെ സര്‍വീസ് നടത്താനാണ് തീരുമാനം.ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് ദലിത് ഐക്യവേദിനാളെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും.

പട്ടികജാതി/പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദില്‍ 11 പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

Exit mobile version