നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോയെന്ന് യെദ്യൂരപ്പയോട് സുപ്രീം കോടതി

0
29

ദില്ലി: തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് ദിവസമായി കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയനാടകം ക്ലൈമാക്സിലേക്ക്.ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അല്‍പസമയത്തിനകം വിധി പറയും.

കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന് നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി ചോദിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാമെന്ന നിലപാടു തുടരുന്നതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനം എടുത്തതെങ്ങനെയെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്തുകള്‍ പരിശോധിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം.

ബിജെപി വലിയ ഒറ്റകക്ഷിയാണെന്നു ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും മുകുള്‍ റോഹ്തഗി വാദിച്ചു. സര്‍ക്കാരിയ റിപ്പോര്‍ട്ടും ബൊമ്മ കേസ് വിധിയും പരാമര്‍ശിച്ചായിരുന്നു വാദം. കോണ്‍ഗ്രസ് ദള്‍ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും അവര്‍ വാദിക്കുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയെന്നാണ് ഒന്നാമത്തെ കത്തിലം വാദം. മറ്റുള്ളവരുടെ പിന്തുണയുണ്ടെന്ന് രണ്ടാമത്തെ കത്തില്‍ പറയുന്നു.

മനു അഭിഷേക് സിങ്വി, കബില്‍ സിബല്‍, പി.ചിദംബരം, ശാന്തിഭൂഷണ്‍, രാം ജഠ്മലാനി, മുകുള്‍ റോത്തഗി, പി.വി വേണുഗോപാല്‍ തുടങ്ങി വന്‍ അഭിഭാഷക നിരയാണ് കോടതിയിലുള്ളത്.

Leave a Reply