ന്യൂയോർക്ക്: അമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്. ദിവസങ്ങളായി തുടരുന്ന കനത്ത ശീതക്കാറ്റിൽ ഇതിനോടകം അമേരിക്കയിലും കാനഡയിലുമായി 38 പേരാണ് മരിച്ചത്. ഇതിൽ 34 പേരും അമേരിക്കയിലാണ് മരിച്ചത്. 3 പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ന്യൂയോര്‍ക്കിലെ ബുഫാലോയില്‍ ആണ് ശൈത്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കനത്ത ശീതക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ വൈദ്യുതി ബന്ധവും തകരാറിലായി. രണ്ട് ലക്ഷത്തില്‍ അധികം വീടുകളിലെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങളും റദ്ദാക്കപ്പെട്ടു. നിരവധി പേരാണ് ക്രിസ്മസിന് വീട്ടിലെത്താനാവാതെ കുടുങ്ങിയത്.
കാനഡയിലും അതിശൈത്യം തുടരുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബ്രിട്ടീഷ് കൊളംബയ പ്രവിശ്യയിലെ മെറിറ്റിലുണ്ടായ വാഹനാപകടത്തിലാണ് നാലു പേര്‍ മരിച്ചത്. അടുത്ത ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന വിവരം.
യുഎസിലെ പല നഗരങ്ങളും താപനില മൈനസ് ഒൻപതിലും താഴെയാണ്. ട്രെയിൻയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ദുരിതം നേരിടുന്ന 240 മില്യണ്‍ ജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താപനില താഴുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കടുത്ത മഞ്ഞുവീഴ്ചയും കാറ്റുമുാണ് ബോംബ് സൈക്ലോണ്‍ ശീതക്കാറ്റ്.