നികുതി പിരിവിനായി പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ടീം വരുന്നു

0
38

തിരുവനന്തപുരം: നികുതി പിരിവിനായി പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ടീം വരുന്നു. ഇതോടൊപ്പം നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ നികുതി വരുമാനം ഏങ്ങനെ വര്‍ധിപ്പിക്കാമെന്നതില്‍ വിശദമായ ചര്‍ച്ച യോഗത്തില്‍ നടത്തും. നിലവില്‍ പ്രതീക്ഷിച്ച നികുതി വരുമാനം 16ശതമാനമായി കുറഞ്ഞിരുന്നു. ഇതുമുന്‍നിര്‍ത്തിയാണ് യോഗം വിളിച്ചിരിക്കുന്നതെന്നും ധനാഭ്യാര്‍ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയില്‍ വലിയ ഇടിവാണുണ്ടായത്. നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെ നിയോഗിക്കും. അതിര്‍ഥി പ്രദേശങ്ങളിലും പരിശോധനകള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. നികുതി നല്‍കാത്തവര്‍ക്കെതിരേയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നികുതി കുടിശിഖ പിരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇത് വീണ്ടും പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ കൃമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Leave a Reply