Friday, October 4, 2024
HomeNewsKeralaനിഖിൽ തോമസിന്റെ വീട്ടിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റും മാർക്ക്ലിസ്റ്റും കണ്ടെത്തി 

നിഖിൽ തോമസിന്റെ വീട്ടിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റും മാർക്ക്ലിസ്റ്റും കണ്ടെത്തി 

ആലപ്പുഴ; നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റും മാർക്ക്ലിസ്റ്റും കണ്ടെടുത്തു. ഇന്നലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. നിഖിലിന്റെ മുറിയിലെ അലമാരയിലാണ് സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. 

പ്രവേശനം സംബന്ധിച്ച മറ്റുരേഖകൾ, കോളേജ് ഐ.ഡി. കാർഡ്, ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ളവയും കണ്ടെടുത്തത്. ഒളിവിൽ പോയതിനാൽ രേഖകൾ ഒളിപ്പിക്കാനായില്ല എന്നാണ് കരുതുന്നത്. നിർണായക തെളിവായ മൊബൈൽഫോൺ കണ്ടെത്താനായില്ല. വീടിനു സമീപത്തെ കരിപ്പുഴത്തോട്ടിൽ ഫോൺ ഉപേക്ഷിച്ചുവെന്നാണു നിഖിൽ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ, ആ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് കളവാണെന്നു മനസ്സിലായി.

സിപി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ  സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്.  വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. മുന്‍ എസ്എഫ്‌ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments