Saturday, November 23, 2024
HomeNewsKeralaനിപാ വൈറസ്: കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു, മരണം 17 ആയി  

നിപാ വൈറസ്: കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു, മരണം 17 ആയി  

 കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി റസീന്‍ (25) ആണ് മരിച്ചത്. നിപാ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ അതീവ നിരീക്ഷണവിഭാഗത്തിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരണം.

ഇതോടെ നിപാ വൈറസ് ബാധയില്‍ മരണം 17 ആയി. ബുധനാഴ്ച രണ്ടു പേര്‍ മരിച്ചിരുന്നു. ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ അടക്കം രോഗലക്ഷണങ്ങളുമായി എട്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.

 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments