Pravasimalayaly

നിയമന തട്ടിപ്പ്; അഖില്‍ സജീവനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട: ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ പിടിയിലായ അഖില്‍ സജീവനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് വൈകിച്ചുവെന്ന് പ്രതിഭാഗം ആരോപിച്ചു. 24 മണിക്കൂറിനു മുമ്പ് അഖില്‍ സജീവനെ കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ കെപി ബാസിത്ത് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ പ്രശ്‌നമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചോദ്യം ചെയ്യലിന് എത്താന്‍ അസൗകര്യമുണ്ടെന്ന് കന്റോണ്‍മെന്റ് പൊലീസിനെ അറിയിച്ചു. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ബാസിത്തിനോട് പൊലീസ് പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ പൊലീസ് സ്റ്റേഷനിലെ നമ്പരില്‍ വിളിച്ച് തനിക്ക് ചെങ്കണ്ണാണെന്നും എത്താന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. നേരത്തേ മൂന്ന് തവണ ബാസിത്തിനെ ചോദ്യം ചെയ്തിട്ടുണ്ട്. മൊഴിയെടുക്കലും നടത്തിയിട്ടുണ്ട്.ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരില്‍ ആര്‍ക്കും ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തേ പ്രതികരിച്ചിരുന്നു. ഗൂഢാലോചന നടന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഗൂഢാലോചനയില്‍ പൊലീസ് അന്വേഷണം വേണം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇവരെയൊക്കെ പിടികൂടിയക്കഴിഞ്ഞപ്പോള്‍ ചില മാധ്യമങ്ങള്‍ പറയുന്നത് ഇവര്‍ക്കെല്ലാം ഇടതുപക്ഷ ബന്ധമുണ്ടെന്നാണ്. അഖില്‍ സജീവന്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിട്ടുള്ളതാണ്.ഇവരെല്ലാം പാര്‍ട്ടിയില്‍ നിന്ന് പല ഘട്ടത്തില്‍ പുറത്താക്കപ്പെട്ടവരാണ്. അഖില്‍ സജീവ് സിഐടിയു ഓഫീസിലുണ്ടായിരുന്നയാളാണ്. അവിടെ നിന്ന് പുറത്താക്കിയിരുന്നു. അവര്‍ കൊടുത്ത പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയിതിരിക്കുന്നത്. ഇവരെയെല്ലാം നിമയത്തിന് മുന്നില്‍ കൊണ്ട് വരുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version