Pravasimalayaly

നിയമസഭ സംഘർഷം; അടിയന്തരപ്രമേയത്തിന് പ്രതിപക്ഷ നോട്ടീസ്

നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്നും അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം. സി ആർ മഹേഷ് എംഎൽഎ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകും. യുഡിഎഫ് എംഎൽഎമാർക്കെതിരെ കള്ളകേസെടുത്തു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വനിത എംഎൽഎയുടെ പരാതിയിൽ കേസെടുക്കാതിരുന്ന പോലീസ് നടപടിയും ചർച്ചയാക്കാൻ പ്രതിപക്ഷ നിരയിൽ തീരുമാനമുണ്ട്.

സ്പീക്കറുടെ ഓഫീസിനു മുൻപിൽ സമാധാനമായി പ്രതിഷേധം നടത്തിയ യുഡിഎഫ് എംഎൽഎമാരെ വാച്ച് ആൻഡ് വാർഡും എൽഡിഎഫ്. എംഎൽഎമാരും ചേർന്ന് ആക്രമിച്ച സംഭവത്തിൽ യുഡിഎഫ് വനിതാ എംഎൽഎയുടെ പരാതിയിൽ കേസ് എടുക്കാതെ, വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ 7 യു.ഡി.എഫ്. എം.എൽ.എ.മാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളകേസ് എടുത്ത പോലീസ് നടപടി സഭനിർത്തിവച്ചു ചർച്ച ചെയ്യണം എന്നാണ് അടിയന്തിര പ്രമേയ നോട്ടീസിലെ പ്രതിപക്ഷത്തിന്റെ ആവശ്യം.

നിയമസഭയിലെ സംഘർഷത്തിൽ പരുക്കേറ്റ യുഡിഎഫ് എംഎൽഎ കെ. കെ. രമ ഡിജിപിക്ക് പരാതിയിൽ രണ്ടാം ദിവസവും പൊലീസ് കേസെടുത്തിട്ടില്ല. എംഎൽഎയുടെ പരാതി തുടർനടപടിക്ക് കൈമാറിയിട്ടില്ല എന്നാണ് റിപോർട്ടുകൾ. രാഷ്ട്രപതിയുടെ സന്ദർശനത്തിരക്കിലായതിനാലെന്നാണ് കേസ് എടുക്കാൻ സാധിക്കാതിരുന്നത് എന്നാണ് പോലീസ് വിശദീകരണം. എന്നാൽ, കെ. കെ. രമയുടെ കൈ ഒടിഞ്ഞതിന്നാൽ കേസെടുത്താൽ ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാനാണ് പരാതിയിൽ തുടർനടപടി സ്വീകരിക്കാത്തതെന്നു പ്രതിപക്ഷ ആരോപിച്ചു.

Exit mobile version