Pravasimalayaly

നീരയെത്തുമോ വൈറ്റ് ഹൗസില്‍

വീണ്ടുമൊരു ഇന്ത്യന്‍ വംശജ കൂടി
അമേരിക്കയില്‍ ഉന്നത പദവിയിലേക്ക്

വാഷിങ്ടണ്‍: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏല്ക്കുന്നതോടെ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി യുഎസ് ഭരണത്തിന്റെ ഉന്നത പദവിയിലേക്ക്. ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ ആഹഌദത്തിന്റെ സമയവും. അമേരിക്കയുടെ ബജറ്റ് ഡയറക്ടറായി ഇന്ത്യന്‍ വംശജയായ നീരാ ടണ്ടന്‍ ബജറ്റ് ഡയറക്ടറാകുമെന്നാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ വോട്ടവകാശം നേടി 100 വര്‍ഷത്തിനുശേഷം സ്ത്രീകള്‍ എക്‌സിക്യൂട്ടീവ് ഓഫീസിലെ ചുമതലകളിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്. 2014ല്‍ അമേരിക്കയിലെ ഏറ്റവും ശക്തരായ പത്ത് സ്ത്രികളില്‍ ഇടംപിടിച്ച നീരാ ടണ്‍ഡന്‍ ആരാണെന്നും രാഷ്ട്രീയത്തിലേക്ക് എങ്ങിനെയാണ് എത്തിയത് എന്നു പരിശോധിക്കാം.
ഇന്ത്യയില്‍ നിന്നും കുടിയേറ്റ മാതാപിതാക്കളുടെ മകളായി 1970 സെപ്റ്റംബര്‍ 10ന് മസാച്ചുസെറ്റ്‌സിലെ ബെഡ്‌ഫോര്‍ഡിലാണ് നീരയുടെ ജനനം. രാജ് എന്ന സഹോദരനും ഇവര്‍ക്കുണ്ട്. നീരയ്ക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിയുകയായിരുന്നു. പിന്നീട്, അമ്മ ട്രാവല്‍ ഏജന്റായി ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയത്. ലോസ് ഏജല്‍സിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തുടര്‍ന്ന് പൊതു പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ നീര വെസ്റ്റ് ലോസ് ഏഞ്ചല്‍സിലെ ബെല്‍ എയര്‍ ഡിസ്ട്രിക്റ്റില്‍ ഒരു മുന്‍നിര നേതാവായി ടാന്‍ഡന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തുടക്കം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ
കുട്ടിക്കാലത്ത് നീരയുടെ അമ്മ ബെഡ്‌ഫോര്‍ഡിന്റെ ഡെമോക്രാറ്റിക് ടൗണ്‍ കമ്മിറ്റിയില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു, ഇത് ടാന്‍ഡന്റെ രാഷ്ട്രീയത്തോടുള്ള താല്‍പര്യത്തിനു കാരണമായി.. ലോസ് ഏജല്‍സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന സമയത്ത് സ്റ്റുഡന്റ് ഗവണ്‍മെന്റില്‍ പ്രവര്‍ത്തിച്ചും ഇവര്‍ക്ക് പരിചയമുണ്ട്. അവിടുത്തെ സ്റ്റുഡന്റ് ബോഡിയിലെ വൈസ് പ്രസിഡന്റായാണ് ആദ്യമായി മത്സരിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു. 2012ല്‍ സി സ്പാന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അമ്പതുകാരിയായ നീര ടണ്ടന്‍ തിങ്ക് ടാങ്കിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ച് വരികയാണ്. ഡെമോക്രാറ്റിക് സെനറ്റോറിയല്‍, പ്രസിഡന്റ് കാമ്പയിനര്‍ എന്നിങ്ങനെ മേഖലകളില്‍ നീര കഴിവ് തെളിയിച്ചിട്ടുണ്ട്. 1988ല്‍ കോളേജ് വിദ്യാഭ്യാസത്തിനിടെ ഭ!ര്‍ത്താവ് ബെഞ്ചമിന്‍ എഡ്വേര്‍ഡ്‌സും നീരയും 1988ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൈക്കല്‍ ഡുകാകിസിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. ഒബാമ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യകാര്യ സെക്രട്ടറിയായിരുന്ന കാത്തലീന്‍ സബേലിയസിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌

Exit mobile version