Pravasimalayaly

നെടുംകണ്ടത്തെ കസ്റ്റഡിമരണം; അന്വേഷണത്തിന് പ്രത്യേകസംഘം

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ വെച്ച് തടവുകാരന്‍ മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘ്‌ത്തെ നിയമിക്കുമെന്നു മുഖ്യമന്ത്രി.കസ്റ്റഡിമരണം സംബന്ധിച്ച് പി.ടി തോമസ് അടിയന്തിരപ്രമേയ അവതരണാനുമതി തേടി നല്കിയ നോട്ടീസിനു മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതില്‍ നിന്നും വ്യത്യസ്ഥമായ കാര്യങ്ങള്‍ പി.ടി തോമ്‌സ് നിയമസഭയില്‍ പറഞ്ഞു. കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത് ജൂണ്‍ മാസം 16 നാണ് പോലീസ് റിപ്പോര്‍ട്ട് എന്നാല്‍ പി.ടി തോമസ് സഭയില്‍ പറഞ്ഞത് ജൂണ്‍ 12 ന് കസ്റ്റഡിയിലെടുത്തുവെന്നാണ്. ഇത് ഏറെ ഗൗരവതരമായ ഒരു ആരോപണമാണ്. ഇക്കാര്യം വസ്തുനിഷ്ടമായി അന്വേഷണം നടത്തും. ഏതുപ്രതിയ കസ്റ്റഡിയിലെടുത്താലും സാാധാരണ നടപടി ക്രമങ്ങള്‍ പാലിച്ച് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യേണ്ടത്. അതിനു വിപരീതമാണെന്നു തെളിഞ്ഞാല്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത് നടപടി സ്വീകരിക്കും. . മരണമടഞ്ഞ കുമാറിന്റെ ശരീരത്തില്‍ മര്‍ദ്ധനത്തിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്,. അതും പരിശോധിക്കും. കസ്റ്റഡി മരണവുമായി ബനന്ധപ്പെട്ട് എസ്.ഐ ഉള്‍പ്പെടെ നാലുപേരെ സസ്പെന്‍ഡ് ചെയത്ിട്ടുണ്ട്. നാലുപേരെ സ്ഥലംമാറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് വീണ്ടും കസ്റ്റഡി മരണങ്ങള്‍ ഉണ്ടാവുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ട രാജ്കുമാറിനെ പോലീസ് പിടികൂടിയത് ജൂണ്‍12 ന് കട്ടപ്പനയ്ക്ക് സമീപമുള്ള പുളിയന്‍മലയില്‍ വെച്ചാണെന്നും ഇതിനു നിരവധി ദൃസാക്ഷികള്‍ ഉണ്ടെന്നും അടിയന്തിരപ്രമേയ നോട്ടീസ് നലകിയ പി.ടി തോമസ് പറഞ്ഞു. 105 മണിക്കൂറോളം പോലീസ് കോടതിയില്‍ ഹാജരാക്കാതെ കസ്റ്റഡിയില്‍ വെച്ചു. കുമാര്‍ ഉള്‍പ്പെട്ട തട്ടിപ്പുസംഘത്തിന്റെ വാഹനത്തില്‍ നിരവധി തവണ സഞ്ചരിച്ചത് പട്ടംകോടനി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജി. ഗോപകുമാറാണ്. പീരുമേട് സ്വദേശിക്ക് പട്ടംകോളനി ബാങ്കില്‍ അംഗത്വം എങ്ങനെ ലഭിച്ചുവെന്നും 150 ചെക്ക് ലീഫുകള്‍ നല്കിയത് ആരെന്നും ഈ തട്ടിപ്പിനു പിന്നിലുള്ള വമ്പന്‍മാര്‍ ആരെന്നും അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

Exit mobile version