Pravasimalayaly

നെതർലന്റ് രാജാവിന്റെ സന്ദർശനം ആലപ്പുഴ ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂ ർത്തിയായി.

നെതർലാൻഡ് രാജാവ് വില്യം അലക്സാണ്ടർ രാജ്ഞി മാക്സിമ എന്നിവരുടെ കുട്ടനാട് സന്ദര്ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള് പൂര്ത്തിയായി. മറ്റന്നാൾ രാവിലെയോടെ ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഉള്പ്പെടുന്ന സംഘം 50മിനിറ്റാണ് കായല് യാത്ര നടത്തുക.

ഫിനിഷിംഗ് പോയിന്റില് നിന്നും ആരംഭിച്ച് എസ്.എന്. ജെട്ടി വഴി തിരികെ ഫിനിഷിംഗ് പോയിന്റില് എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി, ജില്ല കളക്ടര് ഡോ. അദീല അബ്ദുള്ള, അഡീഷണല് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത, ജില്ല പോലീസ് മേധാവി കെ.എം. ടോമി, നഗരസഭാ ചെയര്മാന് ഇല്ലിക്കല് കുഞ്ഞുമോന് എന്നിവര് ചേര്ന്ന് സംഘത്തെ സ്വീകരിക്കും.

ഫിനിഷിംഗ് പോയിന്റില് അതീവ സുരക്ഷാ ബന്ധവസ്സില് വന്നിറങ്ങുന്ന സംഘം താലപ്പൊലിയേന്തിയ 10 പേരുടെ സംഘത്തിനിടയിലൂടെ പ്രത്യകം ഒരുക്കിയ വഴിയിലൂടെ നടന്നു നീങ്ങും. ഫിനിഷിംഗ് ടെര്മിനലിനോട് അടുക്കുമ്പോള് വേലകളി സംഘം പരിപാടികള് അവതരിപ്പിക്കും. തുടര്ന്ന് ജില്ലയിലെ വിവിധ സ്കൂളുകളില് നിന്നും തിരഞ്ഞെടുത്ത 20 കുട്ടികള് ചേര്ന്ന് സ്വീകരിക്കും. ഇവരില് ഒരാള് രാജ്ഞിക്ക് ബോക്കെ കൊടുക്കും. നെദര്ലാന്റ് വാട്ടര് എന്വോയ് ഹെന്ക് ഒവിന്ക് ഫിനിഷിംഗ് പോയിന്റില് സംഘത്തെ അഭിവാദ്യം ചെയ്യും. നെദര്ലാന്റ് വിദേശകാര്യ മന്ത്രി സ്റ്റെഫ് ബ്ലോക്, ക്രിസ് ബ്രീഡ്വെല്ഡ്, റിയര് അഡ്മിറല് ബ്രൂമെലാര്, ഡെല്ഹിയിലെ നെദര്ലാന്റ് അംബാസഡര് വാന് ഡെന് ബെര്ഗ്, നെദര്ലാന്റ്ിലെ ഇന്ത്യന് അംബാസഡർ വേണു രാജാമണി, രാജ കുടുംബത്തിന്റെ പ്രതിനിധികള് തുടങ്ങിയവര് സംഘത്തിലുണ്ട്.

50 മിനിറ്റില് നിശ്ചിത സമയം ബോട്ടിന്റെ മുകളില് പ്രത്യേക പ്രതിനിധികളുമായി രാജാവും രാജ്ഞിയും കൂടികാഴ്ച നടത്തും. സന്ദര്ശനത്തിന് മുന്നോടിയായി നാളെ (17.10.2019) ഫിനിഷിംഗ് പോയിന്റില് രാവിലെ 8.30ന് ട്രയൽ റൺ നടക്കും

Exit mobile version