Pravasimalayaly

ന്യൂസിലന്‍ഡില്‍ ശക്തിയേറിയ ഭൂചലനം; 5.7 തീവ്രത

ന്യൂസിലന്‍ഡില്‍ ശക്തിയേറിയ ഭൂകമ്പം. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുഴലിക്കാറ്റിന്റെ കെടുതികള്‍ നേരിടുന്നതിനിടെയാണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഭൂകമ്പം ഉണ്ടായത്. വെല്ലിംഗ്ടണിന് സമീപം പരപ്പാറമുവിന് വടക്ക് പടിഞ്ഞാറ് 50 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 57.4 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലന സാധ്യത കൂടിയ റിംഗ് ഫയര്‍ മേഖലയിലാണ് ന്യൂസിലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് ഗബ്രിയേലിന്റെ കെടുതികള്‍ നേരിടുന്നതിനിടെയാണ് ന്യൂസിലന്‍ഡിനെ കുലുക്കി ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ നാലുപേരാണ് മരിച്ചത്. പതിനായിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

Exit mobile version