Pravasimalayaly

പകരം വീട്ടി രോഹിത് ശര്‍മ, മുംബൈയ്ക്ക് ജയം

 

പുണെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ ഒന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 8 വിക്കറ്റിന് തകര്‍ത്തു. മുംബൈക്കായി നായകന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി. ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 2 പന്തുകള്‍ ശേഷിക്കെ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. മുംബൈയില്‍ 47 റണ്‍സെടുത്ത യെവിന്‍ ലെവിസും 44 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും തിളങ്ങി.

ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ പതിനൊന്നാം സീസണിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയ്ക്കായിരുന്നു വിജയം. അവസാന ഓവറിലേക്ക് നീങ്ങിയ മല്‍സരത്തില്‍ ത്രില്ലിങ് വിജയം സ്വന്തമാക്കി ചെന്നൈ കുതിപ്പ് തുടങ്ങുകയായിരുന്നു.

വിജയത്തോടെ തുടങ്ങിയ ചെന്നൈ ടൂര്‍ണമെന്റില്‍ ആധികാരികമായി മുന്നേറിയപ്പോള്‍ മുംബൈ കിതക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ പിന്തുടര്‍ന്ന് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങിയതെങ്കിലും മുംബൈയ്ക്ക് മുമ്പില്‍ പിഴച്ചു.

അതേസമയം, ഹൈദരാബാദിനോട് ജയിക്കാമായിരുന്ന കളി കൈവിട്ടതിന്റെ വേദനുമായാണ് മുംബൈ ചെന്നൈയെ നേരിടാനിറങ്ങിയത്. പൊള്ളാര്‍ഡില്ലാതെയാണ് മുംബൈ ഇറങ്ങിയതെങ്കിലും രോഹിത്തിന്റെ ഇന്നിങ്‌സ് തുണയായി.

Exit mobile version