Pravasimalayaly

പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; കൊല്‍ക്കത്തയില്‍ എട്ട് മരണം

കൊല്‍ക്കത്ത: പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. നോര്‍ത്ത് 24പര്‍ഗാന ജില്ലയിലെ ജഗന്നാഥ് പൂരിലെ പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത.

അപകടത്തില്‍ ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു.ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫാക്ടറിയില്‍ നിന്ന് ആളെ ഒഴിപ്പിക്കല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.  

Exit mobile version