പട്രോളിങ് വാഹനം പോസ്റ്റിലിടിച്ച് അപകടം; പൊലീസുകാരൻ മരിച്ചു 

0
12

തിരുവനന്തപുരം: പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു. തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിലാണ് അപകടമുണ്ടായത്. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. 

രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. രാത്രി പട്രോളിങ് കഴിഞ്ഞ് ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ എത്തിയപ്പോൾ നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിച്ചാണ് അപകടം. മൂന്ന് പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിലിരുന്ന രണ്ടുപേരും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നു. പുറകിലിരുന്ന അജയകുമാര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ല.അപകടം നടന്ന ഉടനെ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചെങ്കിലും അജയകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. അജയകുമാറിന്റെ തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് തെറിച്ച് തല പോസ്റ്റില്‍ ഇടിച്ചതാകാമെന്നാണ് നി​ഗമനം

Leave a Reply