പതഞ്ജലിയ്ക്ക് 75 കോടി രൂപ പിഴ

0
25

ബാബ രാംദേവിന്റെ പതഞ്ജലി കമ്പനിയ്ക്ക് 75 കോടി രൂപയുടെ പിഴ. ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റിയാണ് പിഴ ചുമത്തിയത്. ജി എസ് ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപയോക്താക്കൾക്ക് നല്കാത്തതിനാണ് പിഴ ചുമത്തിയത്. ജി എസ് ടി കുറച്ചിട്ടും കമ്പനി ഇറക്കിയ സോപ്പുപൊടി വില വർധിപ്പിച്ച് വിറ്റതിനാണ് നടപടി. മൂന്നുമാസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദ്ദേശം

Leave a Reply