Pravasimalayaly

പതിവ് തെറ്റിക്കാതെ ‘ക്ലാസിക് ചെന്നൈ’ ഫെെനലില്‍; സണ്‍റൈസേഴ്‌സില്‍ നിന്നും വിജയം പിടിച്ച് വാങ്ങി ഡുപ്ലെസിസ്

മുംബൈ: ആരാധകരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി ഒടുവില്‍ ത്രില്ലടിപ്പിച്ച് ജയിച്ച് കേറുന്ന പതിവ് ഇത്തവണയും തെറ്റിക്കാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ പ്ലേ ഓഫില്‍ കരുത്തരുടെ ഏറ്റുമുട്ടലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ ഫൈനലിലേക്ക്. രണ്ട് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം.

തുടക്കത്തില്‍ തന്നെ അടിതെറ്റിയ ചെന്നൈയെ ഫാഫ് ഡുപ്ലെസിസിന്റെ അതുഗ്രന്‍ ഇന്നിംഗ്‌സാണ് വിജയ തീരതത്തെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 139 റണ്‍സ് മാത്രമേ എടുത്തുള്ളൂ. എന്നാല്‍ പതിവു പോലെ തങ്ങളുടെ ബൗളിംഗ് മികവ് പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ ചെന്നൈ ബാറ്റിംഗ് നിരയെ വരിഞ്ഞ് മുറുക്കുകയായിരുന്നു. 3 ഓവറില്‍ 43 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈ 5 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 2 വിക്കറ്റ് ജയം നേടിയത്.

നേരത്തെ, ചെന്നൈ ബൗളിങ്ങ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഹൈദരാബാദിനെ 29 പന്തില്‍ 43 റണ്‍സെടുത്ത ബ്രാത്ത്വെയ്ത്താണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് മികച്ച ഫോമിലുള്ള ധവാനെ നഷ്ടമായ ഹൈദരാബാദിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല. ഗോസാമി (9 പന്തില്‍ 12), വില്ല്യംസണ്‍ (15 പന്തില്‍ 24), മനീഷ് പാണ്ഡെ (16 പന്തില്‍ 8), ഷക്കീബ് അല്‍ ഹസന്‍ (10 പന്തില്‍ 12) എന്നിവര്‍ പെട്ടെന്ന് മടങ്ങി.

അവസാന മൂന്നോവറിലാണ് കൈവിട്ട മത്സരം ചെന്നൈ തിരിച്ചുപിടിച്ചത്. ഫൈനലിലെത്തുക എന്ന സണ്‍റൈസേഴ്‌സിന്റെ മോഹത്തെ ചെന്നൈയുടെ 9ാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇല്ലാതാക്കിയത്.

41 പന്തില്‍ 67 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയുടെ ഇന്നിംഗ്സിനു മികച്ച പിന്തുണയാണ് 5 പന്തില്‍ നിന്ന് 15 റണ്‍സുമായി ശര്‍ദ്ധുല്‍ താക്കൂര്‍ നല്‍കിയത്. 8 പന്തില്‍ നിന്ന് 27 റണ്‍സാണ് കൂട്ടുകെട്ട് നേടി ചെന്നൈയുടെ ഫൈനല്‍ ഉറപ്പിച്ചത്.

Exit mobile version