Pravasimalayaly

പദ്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ: കെ.മുരളീധരന്‍

തിരുവനന്തപുരം: പദ്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെന്ന് കെ.മുരളീധരന്‍എം.പി. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്‌റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു മുരളീധരന്റെ വെളിപ്പെടുത്തല്‍.നേമത്ത് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത് മുതല്‍ ബിജെപിക്ക് തന്നോട് പകയാണ്.കൂടാതെ തന്റെ പിതാവ് മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്‌റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പദ്മജയുമായും നല്ല ബന്ധമുണ്ടായിരുന്നതായും അദേഹം പ്രതികരിച്ചു.

Exit mobile version