പനീര്‍ കോഫ്ത തയ്യാറാക്കാം

0
65
 ആവശ്യമായ സാധനങ്ങള്‍

സവാള : ഒന്ന്
ഇഞ്ചി : ഒരു കഷണം
തക്കാളി, പച്ചമുളക് : രണ്ടെണ്ണം വീതം
മല്ലിപ്പൊടി : ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി : ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി, ഗരംമസാല : അര ടീസ്പൂണ്‍ വീതം
അമുല്‍ ക്രീം : ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പനീറില്‍ കുറച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കി ചെറുതീയില്‍ വറുത്തെടുക്കുക. രണ്ട് മുതല്‍ നാലുവരെ ചേരുവകള്‍ അരച്ചെടുക്കുക. പാചക എണ്ണ ചൂടാക്കി അതില്‍ അരച്ച മസാല ഇട്ട് നന്നായി വഴറ്റുക. അതില്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി ചേര്‍ത്ത് രണ്ടാമതും വഴറ്റുക. ഒരു കപ്പ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ പുറത്തെടുത്ത് പനീര്‍ ഉരുളകള്‍ ഇട്ട് ചെറുതീയില്‍ 5 മിനിറ്റ് വച്ച് ഗരംമസാല ഇടുക. അടുപ്പില്‍ നിന്ന് വാങ്ങിവച്ചശേഷം ക്രീം ചേര്‍ത്ത് വിളമ്പാം.

Leave a Reply