പരസ്യമായി മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധം: നടിയെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുമെന്ന് ഭീഷണി

0
49

ഹൈദരാബാദ്‌: അര്‍ധനഗ്നയായി പ്രതിഷേധിച്ചതിന് നടി ശ്രീ റെഡ്ഡിക്കെതിരെ കടുത്ത വിമര്‍ശനം. നടിക്കെതിരെ തെലുഗു താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍) രംഗത്ത് വന്നതിന് പിന്നാലെ ഹൈദരാബാദില്‍ താന്‍ താമസിക്കുന്ന വീട് ഒഴിഞ്ഞുകൊടുക്കാന്‍ വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടുവെന്ന് ശ്രീ റെഡ്ഡി പറയുന്നു.

‘എന്റെ വീട്ടുടമസ്ഥന്‍ എന്നെ വിളിച്ചിരുന്നു. എന്നെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊരു ഇടുങ്ങിയ ചിന്താഗതിയാണ്’- ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംവിധായകരും നിര്‍മാതാക്കളും ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നാരോപിച്ച് റോഡില്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ച നടി മൂന്ന് സിനിമകളിലഭിനയിച്ചിട്ടും തനിക്ക് മായില്‍ അംഗത്വം നല്‍കിയില്ലെന്ന് ആരോപിച്ചു.

നടിയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അംഗത്വം ലഭിക്കാന്‍ ഇത്തരത്തിലുള്ള പ്രതിഷേധത്തിന്റെ ആവശ്യമില്ലായിരുന്നു- മാ’ ഭാരവാഹിയായ ശിവാജി രാജ പറഞ്ഞു.

സിനിമയിലെ പല പ്രമുഖര്‍ക്കെതിരെയും നടി ശ്രീ റെഡ്ഡി വിരല്‍ ചൂണ്ടിയിരുന്നു. തെലുങ്ക് സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം എന്നിവര്‍ക്കെതിരെ കടുത്ത് ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

Leave a Reply