Friday, November 22, 2024
HomeLatest Newsപരാജയം സമ്മതിച്ച് കമല, ‘എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകട്ടെ’, ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

പരാജയം സമ്മതിച്ച് കമല, ‘എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകട്ടെ’, ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി കമലാ ഹാരിസ് രംഗത്തെത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം സ്വന്തമാക്കിയ ഡോണള്‍ഡ് ട്രംപിനെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദന മറിയിച്ചാണ് കമല പരാജയം സമ്മതിച്ചത്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയമാണ് ട്രംപ് നേടിയത്. 538 ഇലക്ടറല്‍ വോട്ടുകളില്‍ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കന്‍ കോട്ടകളില്‍ മുപ്പത് ശതമാനം വരെ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.കമല ഹാരിസ് വിജയം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സ്വിങ്‌സ്റ്റേറ്റുകളില്‍ അടക്കം മികച്ച പ്രകടനം നടത്തിയ ട്രംപ് ഏഴ് നിര്‍ണായക സംസ്ഥാനങ്ങളും കൈപ്പിടിയില്‍ ഒതുക്കിയാണ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. പോപ്പുലര്‍ വോട്ടുകള്‍ നോക്കിയാല്‍ 51 ശതമാനം അമേരിക്കക്കാര്‍ ട്രംപിന് ഒപ്പംനിന്നു. കമലയ്ക്ക് കിട്ടിയാല്‍ 47 ശതമാനം വോട്ട് മാത്രം. ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തിക്കാനായി സ്ത്രീകളുടെ വോട്ട് വലിയ തോതില്‍ വീഴുമെന്ന പ്രവചനം അമ്പേ പാളുകയും ചെയ്തതാണ് കമലയുടെ പരാജയത്തിന് മറ്റൊരു കാരണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments