Pravasimalayaly

‘പരാമര്‍ശം അനുചിതവും അസ്വീകാര്യവും’; രമയ്ക്ക് എതിരായ പ്രസംഗം തള്ളി സ്പീക്കർ; വിധി പരാമർശം പിൻവലിച്ച് എം എം മണി

വടകര എംഎൽഎ കെകെ രമയ്ക്ക് എതിരായ മുതിർന്ന സിപിഎം അംഗം എംഎം മണിയുടെ പരാമർശങ്ങളെ തള്ളി സ്പീക്കർ. രമയ്ക്കെതിരായ മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമെന്നും രാജേഷ് സഭയില്‍ പറഞ്ഞു. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിൻവലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു.ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്നും എംഎം മണി പറഞ്ഞു. കെകെ രമയുടെ പ്രസംഗത്തെ മുൻനിർത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രമപ്രശ്നം ഉന്നയിച്ച് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കർ പറഞ്ഞു. പ്രത്യക്ഷത്തിൽ അൺപാർലമെന്ററിയല്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നത് പിന്നീട് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. മുൻപ് സ്വാഭാവികമായി ഉപയോഗിച്ചവയ്ക്ക് ഇന്ന് അതേ അർത്ഥമായിരിക്കില്ല. സ്ത്രീകൾ, അംഗ പരിമിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നവർക്ക് പരിഗണന അനിവാര്യമാണ്. ഇത് ജനപ്രതിനിധികൾക്ക് പലർക്കും മനസിലായിട്ടില്ല. അടിച്ചേല്പിക്കേണ്ട മാറ്റം അല്ല, സ്വയം തിരുത്താൻ തയ്യാറാവണം. എംഎം മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനം ആയ ആശയം അല്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version