Pravasimalayaly

പരിചയമില്ലാത്തവരുടെ മുഖത്ത് അഞ്ചു സെക്കന്‍ഡില്‍ കൂടുതല്‍ നോക്കിയില്‍ നിങ്ങള്‍ക്ക് സൗദിയില്‍ ശിക്ഷ

സൗദി: നിങ്ങള്‍ സൗദിയിലാണോ.എങ്കില് സൂക്ഷിക്കുക. പരിചയമില്ലാതത ആരുടെയെങ്കിലും മുഖത്ത് അഞ്ചു സെക്കന്‍ഡില്‍ കൂടുതല്‍ സമയം നോക്കിയാല്‍ നിങ്ങളെ ജയിലിലാക്കുന്ന നിയമം വരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം സൗദിയില്‍ അ്ന്തിമഘട്ടത്തിലാണ്. ഏറെ വൈകാതെ നിയമം നിലവില്‍ വരും. മറ്റുള്ളവരോടുള്ള പെരുമാറ്റം, സംസാരം, വസ്ത്രധാരണ, പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയായിരിക്കും പുതിയ നിയമത്തില്‍ നിഷ്‌കര്‍ഷിക്കു. രാജ്യത്തിന്റെയും മതത്തിന്റെയും സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലായിരിക്കണം പൊതുസ്ഥലങ്ങളില്‍ പെരുമാറേണ്ടത് എന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ ഷോര്‍ട്ട്സ്, ബനിയന്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും കൂടുതല്‍ നിയന്ത്രണം ഉണ്ടാകുമെന്നാണ് സൂചന. മാന്യമല്ലാത്ത എഴുത്തുകളോ ചിത്രങ്ങളോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുക, മറ്റുള്ളവരെ അപമാനിക്കുക, ഇകഴ്ത്തുക, ബഹുമാനിക്കാതിരിക്കുക തുടങ്ങിയവ പുതിയ നിയമത്തില്‍ ശിക്ഷാര്‍ഹമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമലംഘകര്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തുമെ്ന്നുമാണ് സൂചന

Exit mobile version