പഴനി: വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. പഴനിക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ് (52) ഭാര്യ ലേഖ, മകന്‍ മനു (27)എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 12.30 നാണ് അപകടമുണ്ടായത്, കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശശി, വിജയമ്മ, സുരേഷ്, മനു എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് അഭിജിത്തും ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ലേഖയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ സജിനി, ആദിത്യന്‍ എന്നിവര്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് 3.30നാണ് രണ്ടു കുടുംബത്തിലുള്ളവര്‍ പഴനിയിലേക്ക് യാത്ര തിരിച്ചത്.