Pravasimalayaly

‘പാട്ടു’ വിവാദം; ബിജെപി ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേരള പദയാത്ര പാട്ടിലുണ്ടായ അമളിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്ററ് കെ.സുരേന്ദ്രന്‍.ഐടി സെല്‍ ചെയര്‍മാന്‍ എസ്.ജയശങ്കറിനെ മാറ്റണമെന്നാണ് സുരേന്ദ്രന്‍ ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. പാട്ട് പാര്‍ട്ടി ഫെയ്‌സ്ബുക്കില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ടത്.കെ.സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി സെല്‍ ചെയര്‍മാനെതിരെ കേന്ദ്രനേതൃത്വം ഉടന്‍ തന്നെ നടപടി എടുത്തേക്കുമെന്നാണ് സൂചന.

Exit mobile version