പാലത്തായി കേസ് : ശൈലജ ടീച്ചറുടെ ഫേസ്ബുക് പോസ്റ്റിൽ വ്യാപക പ്രതിഷേധം

0
21

കേരളം മറക്കില്ല ടീച്ചറേ, നീതി വേണം’, സ്വന്തം മണ്ഡലത്തിലെ കുഞ്ഞിനോട് നീതി കാണിച്ചിട്ട് പോരെ.! പാലത്തായി കേസില്‍ ശൈലജ ടീച്ചറുടെ പോസ്റ്റിന് താഴെ പ്രതിഷേധം

കണ്ണൂരിലെ ബിജെപി നേതാവായ അധ്യാപകന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്‍ പ്രതിഷേധം. ശൈലജ ടീച്ചറുടെ ‘കുട്ടികളുടെ മാനസിക/ ആത്മഹത്യ പ്രശ്ന പരിഹാരം’ എന്ന ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് സാധ്യതയുള്ള ഘട്ടത്തിലാണ് പോസ്റ്റിനു താഴെയുള്ള കമെന്റുകള്‍. ‘കേരളം മറക്കില്ല, സ്വന്തം മണ്ഡലത്തിലെ കുഞ്ഞിന് നീതി കൊടുത്തിട്ടുമതി, ടീച്ചറെ നീതി വേണം’, ‘മൗനം വെടിയുക, പാലത്തായി പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുക’, എന്നിങ്ങനെയാണ് പ്രതിഷേധ കമെന്റുകള്‍.. കേസിലെ പ്രതിയായ പദ്മരാജനെ പൊലീസ് പിടികൂടാത്ത സാഹചര്യത്തിലും പൊതുജന പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് പിന്നീട് പ്രതിയായ പദ്മരാജനെ പൊലീസ് ബന്ധുവീട്ടില്‍ നിന്നും പിടികൂടാന്‍ നിര്‍ബന്ധിതനായത്. ഇനി വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതി പദ്മരാജന് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുങ്ങും. പോക്സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നതെന്നതും ഗുരുതരമായ അലംഭാവമാണ്.

Leave a Reply