Sunday, November 24, 2024
HomeNewsKeralaപാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്ന് മുഖ്യമന്ത്രി...

പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിയ്ക്കുകയും ചെയ്ത സഖാവാണ് അന്തരിച്ച പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചന കുറിപ്പ് പങ്കുവെച്ചത്.
രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ആളായിരുന്നു കുഞ്ഞനന്തൻ.

72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്നാണ് മരണം.

ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജാമ്യമെടുത്തായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന സി.പി.എം നേതാക്കളായ ഇ പി ജയരാജനും കോടിയേരി ബാലകൃഷ്‌ണനും പി.കെ കുഞ്ഞനന്തനെ കഴിഞ്ഞയാഴ്ച ആശുപത്രിയിലെത്തി കണ്ടിരുന്നു. നാളെ രാവിലെ എട്ട് മണി മുതൽ ഒൻപത് മണി വരെ പാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. രാവിലെ 9.30 മുതൽ 11 മണി വരെ പാറാടും പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിലാണ് ശവസംസ്‌കാരം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments