പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ വക സമ്മാനം എത്തി, ‘നീരാളി’ ട്രെയിലര്‍ എത്തി

0
33

58ാം പിറന്നാളാഘോഷ വേളയില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ നീരാളിയുടെ ട്രെയിലറാണ് ലാലേട്ടന്‍ ആരാധകര്‍ക്ക് പിറന്നാളിന് സര്‍പ്രൈസായി നല്‍കിയത്. തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് നീരാളിയുടെ ട്രെയിലര്‍ ആരാധകരുമായി പങ്കുവെച്ചത്.

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് ചിത്രത്തിലെ നായിക.

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-നാദിയ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് ചിത്രമെത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായാണ് നാദിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ സാജു തോമസാണ് നീരാളിയുടെ തിരക്കഥ തയ്യാറാക്കിയത്. മുഴുനീള ആക്ഷന്‍-ത്രില്ലര്‍ ചിത്രമായാണ് നീരാളി ഒരുക്കിയിരിക്കുന്നത്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.ചിത്രം ജൂണ്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

Leave a Reply