ഇടുക്കി : കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും. അടുത്തയാഴ്ച ഹെഡ് സര്‍വ്വേയറുടെ നേതൃത്വത്തില്‍ ഉടമകളുടെ സാന്നിധ്യത്തിലാണ് ഭൂമി അളക്കുക. മുമ്പ് ഭൂമി അളന്നപ്പോള്‍ മാത്യു കുഴല്‍നാടന് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിശകുണ്ടായെന്ന് മാത്യു കുഴല്‍നാടന്റെ പാര്‍ട്ണര്‍മാര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അളക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ണര്‍മാരായ ടോണി സാബു, ടോം സാബു എന്നിവരാണ് തഹസില്‍ദാരുടെ മുന്നില്‍ ആവശ്യം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പിശകുണ്ടായെന്ന പരാതി, മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ അധിക ഭൂമി വീണ്ടും അളക്കും
