Tuesday, January 21, 2025
Home News Kerala പി. രാജുവിന്റെ പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നത്: കാനം രാജേന്ദ്രന്‍

പി. രാജുവിന്റെ പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നത്: കാനം രാജേന്ദ്രന്‍

0
28

കൊ​ച്ചി: എ​സ്‌എ​ഫ്‌ഐ​ക്കെ​തി​രെ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യ സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു​വി​നെ ത​ള്ളി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. പി.​രാ​ജു​വി​ന്‍റെ പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും പാ​ര്‍​ട്ടി നി​ല​പാ​ട് വ്യ​ത്യ​സ്ത​മാ​ണെ​ന്നും കാ​നം പ്ര​തി​ക​രി​ച്ചു.

എ​സ്‌എ​ഫ്‌ഐ​ക്കെ​തി​രാ​യ പി.​രാ​ജു​വി​ന്‍റെ പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലു​ള്ള​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ട് വ്യ​ത്യ​സ്ത​മാ​ണ്. പി.​രാ​ജു​വി​ന്‍റെ പ്ര​സ്താ​വ​ന സി​പി​ഐ​യു​ടെ ഒൗ​ദ്യോ​ഗി​ക നി​ല​പാ​ട​ല്ല. കൊ​ല ന​ട​ത്തി​യ തീ​വ്ര​വാ​ദി​ക​ള്‍​ക്കെ​തി​രേ ജ​ന​വി​കാ​രം ഉ​യ​രു​ക​യാ​ണ്. അ​പ്പോ​ള്‍ ഏ​തെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ വ്യാ​ക​ര​ണ​പ്പി​ശ​ക് ക​ണ്ടു​പി​ടി​ക്കാ​ന​ല്ല ശ്ര​മി​ക്കേ​ണ്ട​ത്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ കു​റ്റ​ക്കാ​രെ സ​ഹാ​യി​ക്കാ​നേ ഉ​ത​കൂ- കാ​നം പ​റ​ഞ്ഞു.

കോ​ള​ജി​ല്‍ ആ​ധി​പ​ത്യ​മു​ള്ള സം​ഘ​ട​ന​ക​ള്‍ മ​റ്റു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു വ​രു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ലാ​ല​യ​ത്തി​ല്‍ ആ​ധി​പ​ത്യ​മു​ള്ള വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന മ​റ്റു പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന സ്വാ​ത​ന്ത്ര്യം ന​ല്‍​കാ​ത്ത​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നു​മാ​യി​രു​ന്നു പി.​രാ​ജു​വി​ന്‍റെ പ​രാ​മ​ര്‍​ശം.

Leave a Reply