മുംബൈ: ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ വാദങ്ങള്‍ എല്ലാം തള്ളിപ്പോകുന്നു. ഇതോടെ ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക് പെടുകയാണ്. യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയി വി. കോടിയേരി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെ യുവതിയുടെ കുട്ടിയുടെ ജനന സര്ട്ടിഫിക്കറ്റിലിലും പിതാവിന്റെ പേരായി നല്‍കിയിരിക്കുന്നത് ബിനോയ് കോടിയേരിയുടേതാണ്. കഴിഞ്ഞ ദിവസമാണഅ തന്റെ കുഞ്ഞിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് യുവതി പുറത്തുവിട്ടത്. ബിനോയ്ക്ക് യുവതിയുമായുള്ള ബന്ധം പിതാവ് കോടിയേരി ബാലകൃഷ്ണനു അറിയാമായിരുന്നുവെന്നും താന്‍ ഇക്കാര്യം കോടിയേരിയുമായി സംസാരിച്ചിട്ടുള്ളതാണെന്നും മധ്യസ്ഥ ശ്രമം നടത്തിയ അഭിഭാഷകന് ഒരു ചാനലിനോട് വെളിപ്പെടുത്തി. കോടിയേരിക്ക് അറിയാമായിരുന്നുവെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന് പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 2009 മുതല്‍ 2018 വരെ ബിനോയ് വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്.