മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി വിനോദിനി കോടിയേരിക്കെതിരേ പരാതി നല്കിയ യുവതി തെളിവായി പോലീസിനു നല്‍കിയിരിക്കുന്നത് യുവതിയുടെ പാസപോര്‍ട്ട്. പാസ്പോര്ട്ടില് യുവതിയുടെ ഭര്‍ത്താവിന്റെ പേരായി നല്‍കിയിരിക്കുന്നത് ബിനോയി വിനോദിനി കോടിയേര എന്നാണ്. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രമുഖമലയാളം ചാനലിനു ലഭിച്ചു. പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നു കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. എ്ന്നാല# ബിനോയി കോടിയേരിയുമായുളള പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി നിരവധി തവണ തന്നോട് സംസാരിച്ചിട്ടുണ്ടെന്നു യുവതി പറഞ്ഞിരുന്നു. ഇതോടെ കോടിയേരിയും കുടുംബവും പ്രതിസന്ധിയിലുമായിരുന്നു. ബിനോയി കോടിയേരിക്കായുള്ള തെരച്ചില്‍ പോലീസ് തുടരുകയാണ്. ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയില് കോടതി ഉത്തരവ് വരുന്നത് വരെ ലുക്കൗട്ട് നോട്ടീസിറക്കുന്നത് വൈകുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. നിലവില്‍ തെരച്ചില്‍ തുരുകയാണെന്നും ബിനോയ് എവിടെ എന്നതില്‍ സൂചനകളില്ലെന്നുമാണ് പോലീസ് പറയുന്നത്.