Saturday, November 23, 2024
HomeMoviesMovie Newsപീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി, ഉണ്ണിമുകുന്ദന്‍ ജൂണ്‍ അഞ്ചിന് നേരിട്ട് ഹാജരാകണമെന്ന് കോടതി

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി, ഉണ്ണിമുകുന്ദന്‍ ജൂണ്‍ അഞ്ചിന് നേരിട്ട് ഹാജരാകണമെന്ന് കോടതി

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ജൂണ്‍ അഞ്ചിന് നേരിട്ട് ഹാജരാകണമെന്ന് നടന് ഉണ്ണിമുകുന്ദനോട് കോടതി. കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. നേരത്തെ പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു

കോട്ടയം സ്വദേശിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താന്‍ നടന്‍ ശ്രമിക്കുന്നുവെന്ന് പരാതിക്കാരി അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരിയേയും രണ്ട് സാക്ഷികളേയും കോടതി വിസ്തരിച്ചിരുന്നു.

അതേസമയം, യുവതിയ്ക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments