Pravasimalayaly

പുതിയ ചിത്രത്തിൽ ശ്രീദേവിക്ക് പകരക്കാരിയായി മാധുരി

അഭിഷേക് വര്‍മ്മന്‍റെ പുതിയ ചിത്രത്തിൽ ശ്രീദേവിക്ക് പകരക്കാരിയായി മാധുരി ദീക്ഷിത് എത്തും. ശ്രീദേവിയെ മുഖ്യ കഥാപാത്രമാക്കി അഭിഷേക് ഒരുക്കാനിരുന്ന ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങൾ പുരോഗമിക്കവേയാണ് ആകസ്മികമായി ശ്രീദേവിയെ മരണം കവര്‍ന്നത്. തുടര്‍ന്നാണ് ചിത്രത്തിലേക്ക് ശ്രീദേവിക്ക് കരുതിവെച്ചിരുന്ന വേഷത്തിനായി മാധുരി ദീക്ഷിതിനെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചത്. ജാൻവി തന്നെയാണ് ഈ വിവരം ശ്രീദേവി ആരാധകര്‍ക്കായി പങ്കുവെച്ചത്.

തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ശ്രീദേവിയും മാധുരിയും ചേര്‍ന്ന് നിൽക്കുന്ന ചിത്രത്തോടൊപ്പം ജാൻ വി കുറിച്ചത് ഇങ്ങനെ. “അഭിഷേക് വര്‍മ്മന്‍റെ അടുത്ത ചിത്രം അമ്മയുടെ ഹൃദയത്തോട് ഏറെ ചേര്‍ന്നിരുന്ന ഒന്നായിരുന്നു. ഇത്ര സുന്ദരമായ ഒരു ചിത്രത്തിന്‍റെ ഒരു ഭാഗമാകുന്നതിൽ അച്ഛനും ഖുഷിയും ഞാനും മാധുരിജിയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.”

Exit mobile version