പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ സദാചാര പൊലീസ് ആക്രമണം; വീഡിയോ പുറത്ത്

0
28

അസാമില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ സദാചാര പൊലീസ് ആക്രമണം. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അസമിലെ ഗൊലപര ജില്ലയില്‍ 12 പേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ചത്. അക്രമികള്‍ പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തു. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിച്ചിഴച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് താഴെ വീണിട്ടും സംഘം പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് വീഡിയോയില്‍ കാണാം. പെണ്‍കുട്ടിയുടെ സുഹൃത്തിനെയും സംഘം വളഞ്ഞിട്ട് ആക്രമിച്ചു.

ഗാരോ സമുദായത്തില്‍ പെട്ട പെണ്‍കുട്ടി മുസ്‍ലിമായ സുഹൃത്തിനൊപ്പം ആശുപത്രിയില്‍ പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം എന്തിന് പോകുന്നുവെന്ന് ചോദിച്ചാണ് സംഘം അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും 12 പേരെ കസ്റ്റഡിയിലെടുത്തെന്നും എസ്‍പി അമിതാഭ സിന്‍ഹ പറഞ്ഞു.<iframe width=”650″ height=”427″ src=”https://www.youtube.com/embed/3RGl9jFyqQI?ecver=1″ frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>

Leave a Reply