പേറ്റന്റ് കേസില്‍ സാംസങ്ങിന് തിരിച്ചടി; ആപ്പിളിന് 3677.35 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

0
66

ക​ലി​ഫോ​ര്‍​ണി​യ: സ്മാ​ര്‍​ട്ട് ഫോ​ണി​നെ​ച്ചൊ​ല്ലി​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ആ​പ്പി​ളി​നു ജ​യം. സാം​സങ്ങ് ക​മ്പ​നി 3677.35 കോ​ടി രൂ​പ ആ​പ്പി​ളി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നു യു​എ​സി​ലെ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഐ​ഫോ​ണി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സാം​സങ്ങ് കോ​പ്പി​യ​ടി​ച്ച് ഗാ​ല​ക്സി​യി​ല്‍ ചേ​ര്‍​ത്തു​വെ​ന്നാ​രോ​പി​ച്ച് ആ​പ്പി​ൾ ന​ൽ​കി​യ കേ​സി​ലാ​ണ് വി​ധി.

2011 മു​ത​ൽ ഇ​രു​ക​മ്പ​നി​ക​ളും ത​മ്മി​ല്‍ നി​യ​മ​യു​ദ്ധ​ത്തി​ലാ​ണ്. ത​ങ്ങ​ളു​ടെ പേ​റ്റ​ന്‍റ് സാം​സങ്ങ് ലം​ഘി​ച്ചു​വെ​ന്നാ​ണ് ആ​പ്പി​ള്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണം സാം​സങ്ങ് നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ ആ​പ്പി​ളി​ന്‍റെ ര​ണ്ട് പേ​റ്റ​ന്‍റു​ക​ൾ സാം​സങ്ങ് ലം​ഘി​ച്ച​താ​യി കോ​ട​തി ക​ണ്ടെ​ത്തി. സാ​ന്‍​ജോ​സി​ലെ നോ​ർ​ത്ത​ൺ ക​ലി​ഫോ​ർ​ണി​യ യു​എ​സ് ഡി​സ്ട്രി​ക്ട് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

2012ല്‍ ​കീ​ഴ് ക്കോട​തി 6825 കോ​ടി രൂ​പ ആ​പ്പി​ളി​ന് ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചി​രു​ന്നു. നീ​ണ്ട വാ​ദ​ത്തി​നൊ​ടു​വി​ൽ 2015ൽ 2730 ​കോ​ടി രൂ​പ​യാ​യി ന​ഷ്ട​പ​രി​ഹാ​ര തു​ക കു​റ​ച്ചി​രു​ന്നു. എന്നാൽ ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ളു​ടെ വി​ല്‍​പ്പ​ന കു​തി​ച്ച​തോ​ടെ കൂ​ടു​ത​ൽ ന​ഷ്ട​പ​രി​ഹാ​ര തു​ക ആ​വ​ശ്യ​പ്പെ​ട്ടു ആ​പ്പി​ൾ വീ​ണ്ടും കോ​ട​തി ക​യ​റു​ക​യാ​യി​രു​ന്നു.

Leave a Reply