കുവൈറ്റ് സിറ്റി : അനധികൃത കുടിയേറ്റക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഒന്ന് മുതൽ 30 വരെ യുള്ള കാലയളവിൽ പൊതുമാപ്പ് ലഭിച്ചവർ രാജ്യം വിട്ടുപോയില്ലെങ്കിൽ കടുത്ത ശിക്ഷ നേരിടുമെന്നും വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വിമാന സർവീസുകൾ നിർത്തലാക്കിയതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടും നൂറുകണക്കിന് ഇന്ത്യക്കാർ ആശങ്ക നേരിടുന്നു. ഇവരിൽ മലയാളികളും ഉൾെപ്പടുന്നു. കൊറോണ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കാതെ വിമാന സർവീസിന് അനുമതി നല്കാൻ കഴിയില്ല എന്നുള്ള ഇന്ത്യ സർക്കാർ നിലപാടാണ് പ്രശനം കൂടുതൽ സങ്കീര്ണമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതായായണ് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകിയിരിക്കുന്നത്.
പൊതുമാപ്പ് : കുവൈറ്റിൽ നൂറുകണക്കിന് ഇന്ത്യക്കാർ ആശങ്കയിൽ
