Pravasimalayaly

പൊലിസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്; കശേരുക്കള്‍ക്ക് ക്ഷതം, ഡി.ജി.പി പൊലിസ് സംഘടകളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ട്. കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുകള്‍ക്ക് ക്ഷതമേറ്റെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു.

എ.ഡി.ജി.പിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി.

അതേസമയം, വിഷയം ചര്‍ച്ച ചെയ്യാന്‍ ഡി.ജി.പി പൊലിസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയോടെ പൊലിസ് ആസ്ഥാനത്താണ് യോഗം.
ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്സിനെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് യോഗം.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ പൊലിസ് ഡ്രൈവറുടെ ഭാര്യയുടെ പരാതി സ്വീകരിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Exit mobile version