Pravasimalayaly

പോലീസിനെതിരേ വി.എസ്

പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നു വ്യക്തമെന്ന്

തിരുവനന്തപുരം: പോലീസിനെതിരേയും ആഭ്യന്തരവകുപ്പിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് വിഎസ് അച്യുതാനന്ദന്‍. പോലീസ് സേനയെക്കുറിച്ച് ഈയിടെ ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപങ്ങള്‍ ഗൗരവത്തിലെടുക്കുകയും അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികളിലേക്ക് കടക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധനവിനിയോഗബില്ലിന്‍മെലുള്ളചര്‍ച്ചയിലാണ് വി.എസ് പോലീസിനെതിരേ പ്രതികരിച്ചത്. ഇപ്പോഴുണ്ടാകുന്ന സ്ഥിതികള്‍ പോലീസിന് ജുഡീഷ്യല്‍ അധികാരം ലഭിക്കുകയാണെങ്കില്‍ എന്തെല്ലാം ദുരന്തങ്ങളുണ്ടാവാം എന്നു മനസിലാക്കാന്‍ ഇടയാക്കി. പോലീസിന് ജുഡീഷ്യല്‍ അധികാം നല്കാനുള്ള തീരുമാനമെടുത്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരായിരുന്നു. എന്നാല്‍ ആ തീരുമാനം നടപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും വി.എസ് പറഞ്ഞു. ചില കാര്യങ്ങളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നു വ്യക്തമാണ്.. പിഴവുകള്‍ക്ക് ഉത്തരവാദികളായ ജീവനക്കാരെ ശിക്ഷിച്ചിട്ടുമുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ക്കും തങ്ങളുടെ വീഴ്ച്ചകളില്‍ നിന്നും വിട്ടുനില്ക്കാനാവില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. പ്രളയത്തില്‍ മുങ്ങിയ ഘട്ടത്തില്‍ പോലും കേരളത്തിലേയ്ക്കുള്ള സാമ്പത്തീക സ്രോതസുകളെല്ലാം അടച്ചുകളഞ്ഞ കേന്ദ്ര സര്‍ക്കാരിനെ നമുക്ക് വലിയ തോതില്‍ ആശ്രയിക്കാനാവില്ല. വിദേശ മൂലധനത്തേയും കോര്‍പ്പറേറ്റുകളേയും നമുക്ക് ആശ്രയിക്കാന്‍ കഴിയില്ല. എന്നാല്‍ അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version