പോലീസുകാരിയെ തീകൊളുത്തിക്കൊന്ന പോലീസുകാരനും മരിച്ചു

0
44

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തിക്കൊന്ന കേസിലെ പ്രതിയായ പോലീസുകാരന്‍ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തിയപ്പോള്‍ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണമടഞ്ഞത്. പൊള്ളലിനെ തുടര്‍ന്ന് അജാസിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ അജാസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. വൈകുന്നേരം അഞ്ചരയോടെ മരിച്ചു. സൗമ്യയോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ആശുപത്രിയില്‍ വച്ച് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അജാസ് വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹാഭ്യര്‍ത്ഥന നിരന്തരം അവഗണിച്ചതിനെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും അജാസ് മൊഴി നല്കിയിരുന്നു. വടിവാളു കൊണ്ടുവെട്ടിയ ശേഷം സൗമ്യയെ പെട്രോള്‍ ഒളിച്ച് തീകൊളുത്തി. ഇതിനിടെ സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ചു. ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. നാല്‍പതു് ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില ആദ്യദിനം മുതല്‍ ഗുരുതരമായി തുടരുകയായിരുന്നു. അണുബാധ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply