തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കരുവന്നൂരിലേക്ക് എത്തുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സിനോട് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) റിപ്പോര്‍ട്ട് തേടി.കേന്ദ്ര ഏജന്‍സികള്‍ കരുവന്നൂരില്‍ പിടി മുറുക്കുന്നതിനിടെയാണ് മോദി കരുവന്നൂരിലേക്ക് എത്തുന്നത്. തൃശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി എത്തുന്നത്. കരുവന്നൂരിനോട് ചേര്‍ന്ന് ഇരിങ്ങാലക്കുടയില്‍ വേദിയൊരുക്കാനാണ് നീക്കം.തൃശൂരിന് പുറമെ ആലത്തൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ഡോ. ടി.എന്‍. സരസുവിന്റെ പ്രചാരണത്തിനും മോദി എത്തിയേക്കും. കുന്ദംകുളത്ത് നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുസമ്മേളനം സംഘടിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.