തിരുവനന്തപുരം: പ്രളയത്തില്‍ സകലവും നഷ്ടമായി സാമ്പത്തീകമായി അതിദയനീയാവസ്ഥയിലുള്ള കര്‍ഷകര്‍ക്കു നേരെ ജപ്്തിയുമായി ബാങ്കുകള്‍. ഡിസംബര്‍ വരെ കര്‍ഷകരുടെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ അത് റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടില്ലെന്നും കാലാവധി കഴിഞ്ഞാല്‍ ജപ്തി നടപടികള്‍ ആരംഭിക്കുമെന്നും ബാങ്കേഴ്‌സ് സമിതി പത്രപരസ്യം നല്കി. ഇതോടെ മോറട്ടോറിയം സംബന്ധിച്ച് കൃഷി മന്ത്രി നല്കിയ പ്രഖ്യാപനം പാഴ വാക്ക് ആകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കടക്കെണിയിലായ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇിനു പിന്നാലെയാണ് ഇപ്പോള്‍ ജപ്തി ഭീഷണി കൂടി. മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് ബാങ്കേഴ്സ് സമിതി ജപ്തിഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. കാര്‍ഷിക വായ്പയില്‍ സംസ്ഥാനത്തിനു മാത്രമായി ഇളവ് നല്‍കാനാകില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തില്‍ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം അടുത്ത മാസം 31 ന് അവസാനിക്കും. ഈ തീയതി കഴിഞ്ഞാല്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതി പത്രപ്പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.