Pravasimalayaly

പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി രാജ്യാന്തര ധനകാര്യ ഏജന്‍സികളില്‍ നിന്ന് സാമ്പത്തീക സഹായംതേടുന്നു

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി സ്ാമ്പത്തീക സഹായം തേടി രാജ്യാന്തര ധകാര്യ ഏജന്‍സികളെ സംസ്ഥാനത്തേയ്ക്ക് ക്ഷണിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. .ദേശീയവും രാജ്യാന്തര തലത്തിലുള്ളതുമായ ധനകാര്യ ഏജന്‍സികളുടെ വായ്പകളും സാമ്പത്തിക സാങ്കേതികസഹായങ്ങളും ലഭ്യമാക്കുന്നതിനായി ഈ മാസം 15 ന് വികസന സംഗമം (ഡവലപ്മെന്റ് പാര്‍ട്ണേഴ്സ് കോണ്‍ക്ലേവ്) തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് (എഡിബി), ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യു, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി (ജെയ്ക്ക), ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ്, ഫ്രഞ്ച് ഡവലപ്മെന്റ് ഏജന്‍സി (എഎഫ്ഡി), യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം, ജര്‍മന്‍ ഡവലപ്മെന്റ് എയ്ഡ്, ഹഡ്കോ, റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ട്, എഐഐബി, ന്യൂ ഡവലപ്മെന്റ് ബാങ്ക് എന്നീ ഏജന്‍സികളുടെ പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. ഈ സ്ഥാപനങ്ങളുമായി മേഖലകള്‍ തിരിച്ചുള്ള ധനകാര്യ ചര്‍ച്ചകള്‍ കോണ്‍ക്ലേവില്‍ നടക്കും. ഇതിലൂടെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഏതൊക്കെ മേഖലകളില്‍ സാധ്യമായ വിഭവസമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനാകുമെന്ന കാര്യങ്ങളില്‍ ബന്ധപ്പെട്ട പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ക്ലേവ് വേദിയാകും. കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ വിവിധ വികസന പങ്കാളികളുടെ മുമ്പാകെ ഈ ഡവലപ്മെന്റ് കോണ്‍ക്ലേവില്‍ അവതരിപ്പിച്ച് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായം മാത്രം മതിയാകില്ലെന്നും ഇതിന് രാജ്യാന്തരതലത്തിലുള്ള സഹായങ്ങള്‍ ആവശ്യമായതിനാലാണ് ഡവലപ്മെന്റ് പാര്‍ട്ണേഴ്സ് കോണ്‍ക്ലേവ് നടത്തുന്നത്. കോണ്‍ക്ലേവിനു മുന്നൊരുക്കമെന്ന നിലയ്ക്ക് ലോകബാങ്കിന്റെ ഇന്ത്യന്‍ കണ്‍ട്രി ഡയറക്ടറുടെ നേതൃത്വത്തില്‍ ജൂലൈ മൂന്നിന് വിവിധ ഏജന്‍സികളുടെ വിദഗ്ധരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘവുമായി സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘം ചര്‍ച്ച നടത്തി. ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കേരളം ഈ ചര്‍ച്ചകളില്‍ പങ്കെടുത്തത്. കേരളം മുന്നോട്ടുവയ്ക്കുന്ന പ്രളയാനന്തര വികസന നിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വികസന സംഗമത്തില്‍ പരമാവധി ഏജന്‍സികളുടെ പങ്കാളിത്തമുണ്ടാകുമെന്ന ധാരണ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധങ്ങളായ രാജ്യാന്തര വികസന പങ്കാളികളുമായി സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കെടുപ്പിക്കുന്നതിനായി ഇതിനോടകം ശക്തമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ക്ലൈമറ്റ് റിസലിയിന്‍സ് പ്രോഗ്രാമിലൂടെ ലോക ബാങ്കിന്റെ വായ്പ ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇതിന്റെ ആദ്യഗഡുവായി 1,726 കോടി രൂപയുടെ ധനസഹായം നല്‍കാന്‍ ലോകബാങ്ക് തീരുമാനമെടുത്തിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അതിജീവനക്ഷമത ഉറപ്പാക്കി പുനര്‍നിര്‍മ്മിക്കുന്നതിനായി സഹായിക്കാമെന്ന് ജര്‍മ്മന്‍ സര്‍ക്കാരിന്റെ ബാങ്കായ കെഎഫ്ഡബ്ല്യു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 1,400 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിചച്ു.

Exit mobile version