Sunday, September 29, 2024
HomeLatest Newsപ്രവാസികളുടെ പ്രശനങ്ങളില്‍ ശക്തമായ ഇടപെടല്‍;

പ്രവാസികളുടെ പ്രശനങ്ങളില്‍ ശക്തമായ ഇടപെടല്‍;

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവാസി കമ്മീഷന് നിവേദനം സമര്‍പ്പിച്ചു

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ശ്രേണിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ശക്തമായ ഇടപെടല്‍. പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ പ്രവാസലോകത്തുണ്ടാക്കിയ ആശങ്കയും, ദു:ഖവും അധികാരികളുടെ അടുക്കല്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു തുടര്‍ച്ചയായ ദിവസങ്ങളില്‍ വേള്‍ഡ്മലയാളി കൗണ്‍സില്‍. ഈ വിഷയത്തില്‍ ഡബ്ല്യു.എം.സി. ഇന്തൃ റീജിയണ്‍, കേരള കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ ആദ്യമായി പ്രത്യക്ഷസമര പരിപാടി നടത്തിയ പ്രവാസി സംഘടന വേള്‍ഡ് മലയാളി കൗണ്‍സില്‍ ആണ്. തുടര്‍ന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രവാസി വ്യവസായികളുടെയും, പ്രവാസികളുടെയും വിവിധ പ്രശ്‌നങ്ങളും, ആവശ്യങ്ങളും അടങ്ങിയ നിവേദനം ഗ്ലോബല്‍ പ്രസിഡന്റ് .ജോണി കുരുവിളയുടെ നേതൃത്വത്തില്‍ ഗ്ലോബല്‍, റീജിയണല്‍, പ്രൊവിന്‍സ് നേതാക്കളുടെ സാന്നിധ്യത്തില്‍ സമര്‍പ്പിച്ചു. നമ്മുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് പ്രവാസി ഭാരതീയരായ കേരളീയരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രൂപീകരിച്ച കമ്മീഷന്റെ ചെയര്‍മാന്‍ ജസ്റ്റിസ്. പി.ഡി.രാജനെ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ ഭാരവാഹികളായ അഡ്വ. ശിവന്‍ മഠത്തില്‍ . ഹരി നമ്പൂതിരി, . ജോസ് കോലത്ത്, മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ.മനോജ് , കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് .ഐസക് പ്ലാപ്പള്ളി എന്നിവര്‍ നേരിട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫോമ, ഫൊക്കാന, ഗോപിയോ, കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവരുള്‍പ്പെടുന്ന പ്രവാസികൂട്ടായ്മക്ക് വേണ്ടി . ജോണി കുരുവിള, അഡ്വ. സിറിയക് തോമസ്, അഡ്വ. ശിവന്‍ മഠത്തില്‍,.ഷാജി ബേബി ജോണ്‍, അലക്‌സ് വിളനിലം കോശി, ജോസ് കോലത്ത്, .ഹരി നമ്പൂതിരി, ഐസക് പ്ലാപ്പള്ളി, ഡോ.മനോജ്, സാം ജോസഫ്, അനില്‍ ജോസഫ് എന്നിവര്‍ ഒപ്പിട്ടു സംയുക്തമായ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. വളരെ ക്രിയാത്മകമായ ചര്‍ച്ചയില്‍ കമ്മീഷന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. അതിനുശേഷം കമ്മീഷന്റെ അദാലത്തില്‍ നിരീക്ഷകരായി പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ ഭാരവാഹികളായ അഡ്വ. ശിവന്‍ മഠത്തില്‍, അഡ്വ.സിറിയക് തോമസ്, . അലക്‌സ് വി.കോശി, ഷാജിബേബി ജോണ്‍, ഹരി നമ്പൂതിരി, ശ്രീ. ജോസ് കോലത്ത്, മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ.മനോജ് , കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് .ഐസക് പ്ലാപ്പള്ളി, പ്രവാസി കൂട്ടായ്മ പ്രതിനിധി അനില്‍ ജോസഫ് എന്നിവര്‍ നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയും, മറ്റ് നോര്‍ക്ക ഉദ്യോഗസ്ഥരുമായി പ്രവാസികളുടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനേക്കുറിച്ചും, പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് താഴെ തട്ടില്‍ ഉള്ള പ്രവാസികളെ അറിയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെകുറിച്ചും, വിവിധ രാജ്യങ്ങളിലെ നമ്മുടെ പ്രൊവിന്‍സുകള്‍ നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനേ കുറച്ചും, വിശദമായ ചര്‍ച്ച നടത്തി. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നോര്‍ക്കയുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. അതോടൊപ്പം നമ്മുടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവാസി കോണ്‍ക്ലേവ് ചെയര്‍മാന്‍ ശ്രീ. അലക്‌സ് വിളനിലം കോശി ചീഫ് കോഓര്‍ഡിനേറ്റര്‍ ആയി, ഫോമ, ഫൊക്കാന,ഗോപിയോ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഗ്ലോബല്‍ ടെലി കൊണ്‍ഫ്രന്‍സില്‍ ഉരുത്തിരിഞ്ഞ പ്രവാസികളുടെ ആവശ്യങ്ങള്‍ ഒരു നിവേദനമായി ഡബ്ല്യു.എം.സി ഗ്ലോബല്‍ ഭാരവാഹികളായ അലക്‌സ് വിളനിലം കോശി, അഡ്വ. സിറിയക് തോമസ് , ഷാജി ബേബി ജോണ്‍,. ജോസ് കോലത്ത്, പ്രവാസി കോണ്‍ക്ലേവ് അംഗം . അനില്‍ ജോസഫ് എന്നിവര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു സമര്‍പ്പിച്ചു. കൂടിക്കാഴ്ചയില്‍ ഡബ്ല്യു എം സി കൊച്ചിയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റിനെയും,പരിസ്ഥിതി അവാര്‍ഡ് വിതരണവും ഭംഗിയായി നടത്തിയതിനെ അഭിനന്ദിച്ചു. കൂടാതെ അബുദാബിയില്‍ നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള താല്പര്യവും അറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നില്‍ക്കുന്ന ഓരോ അംഗങ്ങളോടും, ഗ്ലോബല്‍, റീജിയണല്‍, പ്രൊവിന്‍സ് ഭാരവാഹികളോടും നന്ദി അറിയിക്കുന്നതോടോപ്പം മുന്നോട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി.യു.മത്തായി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments