Pravasimalayaly

പ്രവാസികൾക്ക് നാട്ടിലെത്താൻ പ്രത്യേക വിമാനം ഏർപ്പെടുത്തണം :മുഖ്യമന്ത്രി

കൊവിഡ് വൈറസിന്റെ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരോ രാജ്യത്തെയും ലേബര്‍ ക്യാമ്പുകളെ ശ്രദ്ധിക്കണം. അതത് രാജ്യങ്ങളിലെ സര്‍ക്കാറുകളുമായി ചേര്‍ന്ന് പ്രത്യേക കമ്മിറ്റികളുണ്ടാക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചും എംബസി ബുള്ളറ്റിനുകള്‍ പുറക്കിറക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിസിറ്റിങ്, ഹൃസ്വകാല വിസകളില്‍ പോയി വിദേശത്ത് കുടുങ്ങിയവരെ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം സജ്ജമാക്കണമെന്ന് പധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Exit mobile version