Pravasimalayaly

പ്രവാസികൾക്ക് പ്രത്യേക പദ്ധതിയുമായി മിൽമ എറണാകുളം മേഖല

പ്രവാസികള്‍ക്ക്‌ പ്രത്യേക പദ്ധതിയുമായി മില്‍മ എറണാകുളം മേഖല യൂണിയന്‍


മൂവാറ്റുപുഴ: പ്രവാസികള്‍ക്ക്‌ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച്‌ മില്‍മ എറണാകുളം മേഖല യൂണിയന്റെ വാര്‍ഷിക ബജറ്റ്‌. ക്ഷീര മേഖലയില്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്കായി സാങ്കേതിക പരിജ്‌ഞാനവും പശു വായ്‌പാ സബ്‌സിഡിയും ലഭ്യമാക്കുന്ന പദ്ധതിക്ക്‌ രൂപം നല്‍കിയിട്ടുണ്ടെന്ന്‌ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്‌ പറഞ്ഞു.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രവാസികള്‍ക്കാണു പ്രയോജനം ലഭിക്കുക. അവികസിത മേഖലയില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കും ക്ഷീരോല്‌പാദകരുടെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സഹായമെത്തിക്കും. 728 കോടി രൂപയുടെ ബജറ്റിനാണ്‌ 2020 -21 സാമ്ബത്തിക വര്‍ഷത്തേക്ക്‌ മേഖല യൂണിയന്‍ ഭരണസമിതി അംഗീകാരം നല്‍കിയത്‌.

എസ്‌.സി. വിഭാഗത്തിനായി ഇടുക്കി മച്ചിപ്ലാവില്‍ 210 ലക്ഷം രൂപയുടെയും കോട്ടയം ജില്ലയിലെ കോലാനിയില്‍ 165 ലക്ഷം രൂപയുടെയും പദ്ധതികള്‍ നടപ്പാക്കും. ഹോര്‍ട്ടികോര്‍പ്പ്‌ ഉല്‍പ്പാദിപ്പിക്കുന്ന തേന്‍ മില്‍മ വഴി വില്‍ക്കുന്ന “തേനും പാലും” പദ്ധതിയും നടപ്പാക്കും.
അധിക വരുമാനത്തിനായി തേനീച്ച കൂടുകളും പരിശീലനവും നല്‍കും. പാല്‍ വിപണനത്തിന്‌ മില്‍മ ഓണ്‍ലൈന്‍ പാര്‍ലറുകള്‍, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു ക്ഷീരസംഘങ്ങള്‍ വഴി റൂറല്‍ മാര്‍ക്കറ്റിങ്‌ സംവിധാനം, പാല്‍ ഉല്‍പ്പന്ന ഹബ്ബുകള്‍ എന്നിവയും ബജറ്റ്‌ വിഭാവനം ചെയ്‌തിട്ടുണ്ട്‌

Exit mobile version