കോടികള്‍ മുടക്കി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചിട്ടം പ്രവര്‍ത്തനാനുമതി ലഭിക്കാത്തതില്‍ മനംനൊന്തപ്രവാസി് ആത്മഹത്യ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലേക്ക് യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച് ഇന്ന്. പ്രതിപക്ഷമില്ലാത്ത നഗരസഭയില്‍ സിപിഎമ്മിന്റെ നഗരസഭാധ്യക്ഷയുടെ നിലപാടാണഅ പ്രവാസിയുടെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. സാജന്‍ എന്ന പ്രവാസിയാണ് 16 കോടിയോളം രൂപമുടക്കി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചതും തുറന്നു പ്രവര്‍ത്തിക്കുന്നതിനായി നഗരസഭാ ഓഫീസുകള്‍ കയറിയിറങ്ങിയതും ഒടുവില്‍ മനംമടുത്ത് ആത്മഹത്യ ചെയ്തതും.ആന്തൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് മാര്‍ച്ച്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യും. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. അതേ സമയം പ്രശ്നം പരിഹരിക്കാനായി സിപിഐ എം നേതാക്കള്‍ സാജന്റെ ബന്ധുക്കളുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നുണ്ട്.